തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാന്‍ ഇടതു മുന്നണി തീരുമാനം. ഇടതുമുന്നണിയുമായി സഹകരിക്കുന്നതു സംബന്ധിച്ച കത്ത് ഇന്ന് ജെഡിയു കേരള ഘടകം നേതാവ് വീരേന്ദ്ര കുമാര്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കുമെന്ന് ഇടതു മുന്നണി അറിയിച്ചത്. അതേസമയം ജെഡിയുവിന്റെ മുന്നണി പ്രവേശനം പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും വീരേന്ദ്രകുമാറുമായി സഹകരണം മാത്രം തുടരാനാണ് ഇപ്പോള്‍ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.
രാജ്യസഭാ സീറ്റിനായി തങ്ങളെ പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്ന് എം.പി.വീരേന്ദ്രകുമാര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി തീരുമാനിച്ച് പിന്നീട് അറിയിക്കും. മുന്നണി പ്രവേശനമനും മറ്റു കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജെഡിയു-ജെഡിഎസ് ലയനവും പിന്നീട് നടക്കും.
ഈ മാസം 12നാണ് രാജ്യസഭാ സീറ്റിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 13ന് സൂക്ഷ്മ പരിശോധന നടക്കും . പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 14 ആണ്.
കഴിഞ്ഞ ദിവസം വീരേന്ദ്രകുമാര്‍, ഡോ.വര്‍ഗീസ് ജോര്‍ജ്, ഷേക് പി.ഹാരീസ് തുടങ്ങിയവര്‍ എകെജി സെന്ററിലെത്തി ഇടതുമുന്നണി പ്രവേശനംമടക്കമുള്ള വിഷയങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.