കര്‍ണാടകയില്‍ ഫലം നാളെ പുറത്തുവരാനിരിക്കെ,സര്‍ക്കാരുണ്ടാക്കാന്‍ വിലപേശലുമായി ജനതാദള്‍ എസ്. തങ്ങള്‍ തീരുമാനമെടുത്തെന്നും പിന്നീട് പറയാമെന്നും ജെ.ഡി. എസ് നേതാക്കള്‍ പറഞ്ഞു. പ്രസിഡന്റ് കുമാരസ്വാമി സിംഗപ്പൂരില്‍ ചികില്‍സക്ക് പോയിരിക്കുകയാണ്. നാളെയെത്തും. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും മധ്യസ്ഥര്‍ സമീപിച്ചതായും ജെ.ഡി.എസ് നേതാവ് പറഞ്ഞു.