X
    Categories: indiaNews

ക്രിസ്ത്യാനികളെയും മുസ്്ലിംകളെയും ബഹിഷ്‌കരിക്കുമെന്ന് പ്രതിജ്ഞ

ക്രിസ്ത്യാനികളെയും മുസ്്‌ലിംകളെയും ബഹിഷ്‌കരിക്കുമെന്ന് ബി.ജെ.പിയുടെയും വിശ്വഹിന്ദുപരിഷത്തിന്റെയും പ്രതിജ്ഞ. ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയില്‍ നടുറോഡിലാണ് നിരവധി പേര്‍ ചേര്‍ന്ന് പ്രതിജ്ഞയെടുത്തത്. ഇവരുടെ കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങില്ലെന്നും ഹിന്ദുക്കളായ തങ്ങളുടെ ഭൂമി അഹിന്ദുക്കള്‍ക്ക് വില്‍ക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്നും പ്രതിജ്ഞയില്‍ ചൊല്ലി. ഗ്രാമങ്ങളില്‍ ഇവരെ പ്രവേശിപ്പിക്കില്ലെന്നും പ്രതിജ്ഞയിലുണ്ട്. ഇതിനകം വാടകക്ക് നല്‍കിയ സ്ഥലങ്ങള്‍ ഒഴിപ്പിക്കുമെന്നും പരസ്യമായി പ്രതിജ്ഞയെടുത്തു.

ഇതിന്റെ വീഡിയോയും ഇവര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. പ്രതിജ്ഞാചടങ്ങളില്‍ വിദ്യാഭ്യാസമുള്ളവരടക്കം മുന്നൂറോളം പേരാണ് പങ്കെടുത്തത്. ഇവിടെ കഴിഞ്ഞയാഴ്ച നടന്ന കലാപത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. വി.എച്.പിയാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും സംഘപരിവാരത്തിന്റെ പ്രവര്‍ത്തകരെല്ലാം പങ്കെടുത്തു. ബി.ജെ.പി പ്രവര്‍ത്തകരും പ്രാദേശികനേതാക്കളും പരിപാടിയില്‍ പങ്കുകൊണ്ടിരുന്നു.

തിങ്കളാഴ്ച സംസ്ഥാനബന്ദും വി.എച്ച്.പി നടത്തിയിരുന്നു.

Chandrika Web: