തിരുവനന്തപുരം: മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കുരിശ് തകര്‍ത്തതും പൊലീസറിയാതെ നിരോധാജ്ഞ പ്രഖ്യാപിച്ചതും തെറ്റെന്ന് ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറില്‍ ജെസിബി ഉപയോഗിക്കുന്നത് നിരോധനമേര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു.
ഇടുക്കി ജില്ലയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍കൂട്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി പിണറായി ഉദ്യോഗസ്ഥരെ വിമര്‍ശിച്ചു. പൂര്‍ണമായും നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് തന്നെയാവണം കയ്യേറ്റമൊഴിപ്പിക്കലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഒരു പ്രവര്‍ത്തനത്തിനും ജെസിബി ഉപയോഗിക്കാന്‍ പാടില്ലെന്നും യോഗത്തില്‍ തീരുമാനിച്ചു. കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണണം. കയ്യേറ്റക്കാരുടെ പട്ടിക തയ്യാറാക്കണമെന്നും ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. കയ്യേറ്റം ഒഴിപ്പിക്കുമ്പോള്‍ നടപടികള്‍ പൂര്‍ണമാായും പാലിക്കണമെന്നും പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.