X
    Categories: indiaNews

‘യോഗിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് എട്ട് ദിവസം കഴിഞ്ഞ്, ഹിമന്തയെ തിരഞ്ഞെടുത്തത് ഏഴ് ദിവസം കഴിഞ്ഞും’; ബിജെപി യെ ഓർമിപ്പിച്ച് ജയറാം രമേശ്

കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ വൈകുന്നെന്ന ബിജെപി ആരോപണത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് രംഗത്തെത്തി . ഉത്തര്‍പ്രദേശിലും അസമിലും ബിജെപി മുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ചത് ഏറെ ദിവസങ്ങള്‍ കഴിഞ്ഞാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

‘പ്രധാനമന്ത്രിക്ക് വേണ്ടി ശബ്ദിക്കുന്നവരെ ചില കാര്യങ്ങള്‍ ഒന്ന് ഓര്‍മ്മിപ്പിക്കുകയാണ്. 2017ലെ ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത് മാര്‍ച്ച് 11നാണ്. യോഗിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് മാര്‍ച്ച് 19നും. 2021ലെ അസം നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് മെയ് മൂന്നിനാണ്. ഹിമന്ത ബിശ്വ ശര്‍മ്മയെ ഏഴ് ദിവസം കഴിഞ്ഞ് മെയ് 10നാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. അത് പോലെ നിരവധി ഉദാഹരണങ്ങളുണ്ട്.’ ജയ്‌റാം രമേശ്് ട്വിറ്ററില്‍ കുറിച്ചു.

webdesk15: