തിരുവനന്തപുരം: ബന്ധുനിയമനവിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ മന്ത്രി ഇപി ജയരാജനും, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച്ചക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ജയരാജന്‍ മടങ്ങിയത്.
ജയരാജനുനേരെ പാര്‍ട്ടിയില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന് ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ പറഞ്ഞിരുന്നു. 14ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ച് ഉചിതമായ തീരുമാനമുണ്ടാകും. ഇപി ജയരാജനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നതിനും നിലവില്‍ സാധ്യതയുണ്ട്.
അതേസമയം, സിപിഎം കേന്ദ്രകമ്മിറ്റിയംഗം എംസി ജോസഫൈന്‍ കൊടിയേരി ബാലകൃഷ്ണന് പരാതി നല്‍കി. വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. അഭിഭാഷകരുടെ നിയമനത്തിലും സര്‍ക്കാര്‍ ജാഗ്രത കാണിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.