X

രാജി: ഫെയ്‌സ്ബുക്കില്‍ മറുപടിയുമായി ജയരാജന്‍

നിയമന വിവാദവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് മന്ത്രി സഭയില്‍ നിന്നും രാജി വെച്ച വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പ്രതികരണവുമായി ഫെയ്‌സ്ബുക്കില്‍. ഇ.പി ജയരാജന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലാണ് രാജി വെച്ച മന്ത്രിയുടെ പോസ്റ്റ് വന്നത്…..

“വ്യവസായവകുപ്പ് മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ നാലരമാസക്കാലത്തെ എന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ വ്യവസായ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു. കേരളത്തിന്റെ വ്യവസായ മേഖല അടക്കി ഭരിച്ച് അടിമുടി നശിപ്പിക്കുന്ന ചില ശക്തികള്‍ക്കും മാഫിയകള്‍ക്കും ഈ പ്രവര്‍ത്തനങ്ങള്‍ വളരെയേറെ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. വ്യവസായ വകുപ്പിലെ സുപ്രധാന സ്ഥാനങ്ങളിലിരുന്ന് അഴിമതി കാട്ടിയ നിരവധിയാളുകളെ നീക്കം ചെയ്യുവാനും മാറ്റി നിയമിക്കുവാനുമെടുത്ത തീരുമാനങ്ങള്‍ അത്തരക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കവെയാണ് പുതിയ വിവാദം ഉയര്‍ന്നുവന്നത്. ഈ വിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ ശത്രുക്കളും അഴിമതിക്കാരും ഇജക(ങ) നേയും ഇടതുപക്ഷ ജനാധിപത്യമുന്നണിയേയും ഘഉഎ ഗവണ്‍മെന്റിനേയും കടന്നാക്രമിക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റേയും എന്റെ പാര്‍ട്ടിയുടേയും യശ്ശസ്സിന് കളങ്കം ചാര്‍ത്താതിരിക്കുവാനും എന്റെ തത്വാധിഷ്ടിത നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തുവാനുമുള്ള അവസരമായി കണക്കാക്കി ഞാന്‍ പാര്‍ട്ടിയെ രാജി സന്നദ്ധത അറിയിക്കുകയും പാര്‍ട്ടി രാജിക്ക് അനുമതി നല്‍കുകയും ചെയ്തു. എന്റെ രാജിക്കത്ത് ഞാന്‍ ബഹു. മുഖ്യമന്ത്രിയ്ക്ക് കൈമാറിക്കഴിഞ്ഞു. വ്യവസായ വകുപ്പ് മന്ത്രി എന്ന നിലയിലെ എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും സഹകരണവും നല്‍കിയ എല്ലാവിഭാഗം ജനങ്ങള്‍ക്കും നന്ദി അറിയിയ്ക്കുന്നു.”

Web Desk: