X
    Categories: MoreViews

ജയലളിത മരിച്ചുവെന്ന് ചില തമിഴ് ചാനലുകള്‍; അപ്പോളോ അസ്പത്രി പരിസരത്ത് സംഘര്‍ഷം

ചെന്നൈ: ഹൃദയാഘാതം മൂലം ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വശളായതിനെ തുടര്‍ന്നു തമിഴ്‌നാട്ടില്‍ സംഘര്‍ഷം. ജയലളിത അന്തരിച്ചുവെന്ന് ചില തമിഴ് ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്നാണ് ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആസ്പത്രി പരിസരത്ത് അക്രമം നടക്കുന്നത്. എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ ആസ്പത്രി പരിസരത്ത് തടിച്ചുകൂടി അക്രമാസക്തമാകുകയായിരുന്നു. പരിസരത്തെ കാറുകള്‍ തകര്‍ത്തു. പരിസരത്തെ പൊലീസ് ബരിക്കേടുകളും പ്രവര്‍ത്തകര്‍ തകര്‍ത്തു. സംഘര്‍ഷത്തെ തുടര്‍ന്നു പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി

അതിനിടെ അണ്ണാ ഡി.എം.കെ പാര്‍ട്ടി ഓഫീസില്‍ കൊടി താഴ്ത്തികെട്ടിയതും ദുരൂഹത ഉയര്‍ത്തുന്നുണ്ട്.
നേരത്തെ ജയലളിതയുടെ ആരോഗ്യ സ്ഥിയെ സംബന്ധിച്ച രണ്ടാമത്തെ മെഡിക്കല്‍ ബുള്ളറ്റ് പുറത്തു വന്നിരുന്നു. ജയലളിത അതീവ ഗുരുതരാവസ്ഥയില്‍ എന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നത്. ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിക്കുന്നത് യന്ത്രസഹായത്താലാണെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രി കഴിയുന്നത് എന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.

chandrika: