ചെന്നൈ: ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ അപ്രതീക്ഷിതമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെത്തി. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് ഇന്ന് രാവിലെ രാഹുലെത്തിയത്. രാവിലെ 11.45ന് എത്തിയ രാഹുല്‍ഗാന്ധി ഡോക്ടര്‍മാരുമായി സംസാരിച്ചു. ജയലളിത സുഖം പ്രാപിച്ചു വരികയാണെന്ന് രാഹുല്‍ പറഞ്ഞു. രോഗവിമുക്തി ആശംസിക്കാനായാണ് എത്തിയത്. ജയലളിത വേഗം ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയലളിതയെ കാണാന്‍ ആശുപത്രിയിലെത്തിയ പഴയ ദത്തുപുത്രന്‍ വിഎന്‍ സുധാകറിനു പ്രവേശനാനുമതി നിഷേധിച്ചിരുന്നു. വൈകുന്നേരം ആറുമണിയോടെയെത്തിയ സുധാകര്‍ 40മിനിറ്റോളം കാറില്‍ കാത്തിരുന്നുവെങ്കിലും അനുമതിയില്ലെന്ന് അറിയിച്ചതോടെ മടങ്ങി.