ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചുവെന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചതോടെ പാര്‍ട്ടി പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മുത്തുസ്വാമിയെന്ന 47കാരനാണ് ഇന്നലെ ഹൃദയാഘാതംമൂലം മരണപ്പെട്ടത്.
ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുത്തുസ്വാമി അതീവ ആശങ്കയിലായിരുന്നു. കുടുംബവും പാര്‍ട്ടിപ്രവര്‍ത്തകരും സമാധാനിപ്പിച്ചുവെങ്കിലും മുത്തുസ്വാമിയെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകുന്നേരത്തോടെ ഇയാള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
എന്നാല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.