X
    Categories: Views

‘എംജിആറിന്റെ അമ്മു’ എത്രമാത്രം അങ്ങയെ സ്‌നേഹിക്കുന്നു’; എംജിആറിന് ജയലളിതയെഴുതിയ പ്രണയലേഖനം

രാഷ്ട്രീയത്തില്‍ മാത്രമായിരുന്നില്ല സിനിമയുടെ വെള്ളിവെളിച്ചത്തിലും തിളങ്ങി നിന്ന ജയലളിത എംജിആറിനൊപ്പം അഭിനയിച്ച എല്ലാ ചിത്രങ്ങളും ഹിറ്റായിരുന്നു. ഒരുമിച്ചഭിനയിച്ച 27ചിത്രങ്ങളും ഹിറ്റ്. എംജിആറിന്റെ ‘അമ്മു’വായി പിന്നീട് ജയലളിത മാറി. ആദ്യ ചിത്രത്തില്‍ എംജിആറിനൊപ്പം അഭിനയിക്കുമ്പോള്‍ ജയക്ക് അന്ന് പ്രായം 16.

‘അടിമൈ പെണ്‍’ എന്ന ചിത്രത്തിലാണ് എംജിആറിന്റെ നായികയായി എത്തുന്നത്. സിനിമ വിജയം കണ്ടതോടെ ഇനിയുള്ള ചിത്രങ്ങളിലെല്ലാം ജയ മതിയെന്ന് എംജിആര്‍ തീരുമാനിച്ചു. പല പ്രമുഖരും സന്ദര്‍ശിക്കാന്‍ അനുമതിക്ക് വേണ്ടി കാത്തിരിക്കുമ്പോഴും ജയലളിതക്ക് എംജിആറിന്റെ മുറിയിലേക്ക് കടന്നുചെല്ലാനുള്ള അധികാരം പലര്‍ക്കിടയിലും ചര്‍ച്ചയായി. എംജിആറിന്റെ വിശ്വസ്തരായവരെ ജയ അംഗീകരിക്കാതിരുന്നതും അവര്‍ക്ക് ശത്രുക്കളെയുണ്ടാക്കി.

സിനിമകളുടെ ഹിറ്റുകള്‍ക്കപ്പുറത്തേക്ക് 31വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും ആ ബന്ധം വളര്‍ന്നുവന്നിരുന്നു. എന്നാല്‍ പലര്‍ക്കും ആ ബന്ധത്തിന്റെ ആഴം ഉള്‍ക്കൊള്ളാനായില്ല. തുടര്‍ന്നുള്ള നിരന്തര ശ്രമങ്ങള്‍ക്കുശേഷം ജയയെ മാറ്റി എംജിആര്‍ ലതയെന്ന നായികയെ തിരഞ്ഞെടുത്തു.ആ തിരഞ്ഞെടുപ്പ് അവര്‍ക്കിടയില്‍ വിള്ളലുണ്ടാക്കി. പിന്നീട് എംജിആര്‍ മുഖ്യമന്ത്രിയായതിന് ശേഷമാണ് ജയലളിത അദ്ദേഹത്തെ കാണുന്നത്. അവിടെ നിന്ന് പിന്നീടും വളര്‍ന്ന ബന്ധം ജയയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ഇംഗ്ലീഷില്‍ ജയക്കുണ്ടായിരുന്ന ആഴത്തിലുള്ള അറിവ് എംജിആറിനെ അവരെ രാജ്യസഭയിലേക്ക് നിര്‍ദ്ദേശിക്കുന്നതിനും കാരണമായി.

ചികിത്സക്ക് അമേരിക്കയിലേക്ക് പോയ സമയത്ത്് 84ല്‍ അണ്ണാ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തെ വീണ്ടും അധികാരത്തിലേറ്റാന്‍ നേതൃത്വം നല്‍കിയത് ജയയായിരുന്നു. എന്നാല്‍ തന്റെ അസാന്നിധ്യം സ്ഥാനം കയ്യടക്കാന്‍ ജയ ശ്രമിച്ചുവെന്നത് എംജിആറില്‍ വിടവുണ്ടാക്കി. തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ എംജിആര്‍ ജയയെ കാണാന്‍ കൂട്ടാക്കിയില്ല. വിഷമം സഹിക്കാനാകാതെ അന്ന് എംജിആറിന് ജയ കത്തുകളെഴുതി. ‘എംജിആറിന്റെ അമ്മു അങ്ങയെ എത്രമാത്രം സ്‌നേഹിക്കുന്നു’വെന്ന് കത്തുകളില്‍ തുളുമ്പി നിന്നു. പക്ഷേ കത്തുകള്‍ എതിരാളികള്‍ ചോര്‍ത്തി..അത് ജയയെ തളര്‍ത്തുകയും ചെയ്തു.

chandrika: