ചെന്നൈ: ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന ജയലളിതയുടെ അവസ്ഥയില്‍ എന്തും സംഭവിക്കാമെന്ന് ഡോ റിച്ചാര്‍ഡ് ബെയ്ല്‍. ജയലളിതയെ ചികിത്സിക്കാന്‍ ലണ്ടനില്‍ നിന്നെത്തിയ ഡോക്ടറാണ് ഇദ്ദേഹം. അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയസ്തംഭനം കണക്കുകൂട്ടലുകള്‍ തെറ്റിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചക്ക് 12ന് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലും നില അതീവഗുരുതരമായി തുടരുന്നുവെന്നാണ് വ്യക്തമാക്കിയത്. എയിംസില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘവും ചെന്നൈയിലെത്തിയിട്ടുണ്ട്. മികച്ച ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സ്ഥിതിയില്‍ മാറ്റമില്ലെന്നും അതീവ ഗുരുതരം തന്നെയെന്നും ഡോക്ടര്‍മാര്‍ പറയുന്നു
.
അതേസമയം, ഹൃദയം നുറുങ്ങി തമിഴ്‌നാട് ജനത ആശങ്കയോടെ കഴിയുകയാണ്. അപ്പോളോ ആസ്പത്രി പരിസരം ആയിരങ്ങളാല്‍ തടിച്ചുകൂടിയിരിക്കുന്നു. തമിഴ്‌നാട്ടില്‍ സുരക്ഷയും വര്‍ദ്ധിപ്പിച്ചു.