X

സൈനികന്റെ ആത്മഹത്യ: മാധ്യമങ്ങളെ പഴിച്ച് സൈന്യം

മുബൈ:മഹാരാഷ്ട്രയിലെ ദൊലാലി കന്റോണ്‍മെന്റിലെ കാണാതായ റോയ് മാത്യു എന്ന സൈനികന്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തി.

മുപ്പത്തിമൂന്നുകാരനായ സൈനികന്റെ ബ്രിട്ടിഷ് ബന്ധം തെളിയിക്കുന്ന വീഡിയോ ഒരു വെബ്‌സൈറ്റ് കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. വീഡിയോ വൈറലായതിനു ശേഷം ശനിയാഴ്ച മുതല്‍ സൈനികനെ കാണാതായിരുന്നു. പിന്നീട് വളരെ മോശമായ നിലയില്‍ ശരീരം കണ്ടെത്തുകയായിരുന്നു.
സൈനികന്റെതെന്ന് കരുതുന്ന ഒരു ഡയറി പോലീസ് കണ്ടെടുത്തു. താന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഢനങ്ങള്‍ നേരിട്ടതായി പറയുന്ന ഡയറിയില്‍ ആരുടേയും പേരുകള്‍ വ്യക്തമാക്കുന്നില്ല. താന്‍ ആരെയെങ്കിലും വേദപ്പിച്ചെങ്കില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് സൈനികന്‍ ഡയറി അവസാനിപ്പിക്കുന്നത്.

അതേസമയം പ്രതിരോധ മന്ത്രാലയം അന്വോഷണത്തിന് ഉത്തരവിട്ടു. മാധ്യമ വേട്ടായാടലാണ് ആത്മഹത്യയിലേക്ക് നയിച്ചിട്ടുണ്ടാവുക എന്ന് പ്രാഥമികാന്വോഷണ നിഗമനത്തില്‍ പറയുന്നു.

chandrika: