പൂനെ: നരേന്ദ്ര മോദിയല്ല പ്രധാനമന്ത്രിയെങ്കില്‍ രാജ്യത്ത് അരാജകത്വമാണ് ഉണ്ടാവുകയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍. ശനിയാഴ്ച കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിപക്ഷ റാലിയെപ്പറ്റി സംസാരിക്കുകയായിരുന്നു ജാവദേകര്‍. ശക്തമായ സര്‍ക്കാര്‍ വേണോ ദുര്‍ബലമായ സര്‍ക്കാര്‍ വേണോ എന്നതായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കു മുന്നിലുള്ള ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.
‘കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് അണിനിരന്നു. മോദിയെ പുറത്താക്കുകയാണ് ഈ പാര്‍ട്ടികളുടെ എല്ലാം ലക്ഷ്യമെന്നതു വ്യക്തം. പക്ഷേ, പകരം ആരുണ്ട്?’ മോദിക്കു പകരക്കാരനായി ഒരാളെ ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിന് കഴിയില്ലെന്നും മോദി ഇല്ലെങ്കില്‍ കുട്ടിച്ചോറാകുന്ന സ്ഥിതിയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും ജാവദേകര്‍ പറഞ്ഞു.
There Will Be Anarchy If There Is No PM Modi: Prakash Javadekar https://t.co/QGaZ3MY03L
Anarchy is demonetisation, GST, unemployment, farm distress, strat cattle…— Shivam Vij (@DilliDurAst) January 21, 2019
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒറ്റക്ക് 282-ലധികം സീറ്റുകള്‍ നേടുമെന്നും പശ്ചിമ ബംഗാള്‍, ഒഡിഷ, നോര്‍ത്ത് ഈസ്റ്റ് തുടങ്ങിയ ഇടങ്ങളില്‍ ബി.ജെ.പി മുന്നേറുമെന്നും ജാവദേകര്‍ പറഞ്ഞു. അതേസമയം, ഹിന്ദി ഭൂമികയില്‍ ബി.ജെ.പിയുടെ പ്രകടനം എങ്ങനെയുണ്ടാകുമെന്നതിനെപ്പറ്റി അദ്ദേഹം ഒന്നും പറഞ്ഞില്ല. തെരഞ്ഞെടുപ്പിനു മുമ്പായി ബി.ജെ.പി രാജ്യത്തെ ഓരോ ബൂത്ത് പരിധിയിലും പ്രചരണം നടത്തുമെന്നും എന്‍.ഡി.എ സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ വിഷയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.