പേരാമ്പ്ര വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മഞ്ഞപ്പിത്ത വ്യാപനം. സ്‌കൂളിലെ 65 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌കൂളില്‍ ഇന്ന് ഉച്ചഭക്ഷണം വിതരണം ചെയ്യില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ കൂള്‍ബാറില്‍ നിന്നുമാകാം അസുഖ ബാധയെന്ന് സംശയമുണ്ട്. സ്‌കൂളിലെ കൂളറിലും കിണറിലും രോഗാണു സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.