കരീബിയന്‍ മണ്ണില്‍ നാശം വിതച്ച് ജസ്പ്രീത് ബുംറ. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഹാട്രിക്ക് ഉള്‍പ്പെടെ വിന്‍ഡീസ് നിരയിലെ ആറ് വിക്കറ്റാണ് ബുംറ നേടിയത്. ടെസ്റ്റ് ചരിത്രത്തില്‍ മൂന്നാം ഹാട്രിക്ക് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ഇതോടെ ബുംറ സ്വന്തമാക്കി . ഹര്ഭജന് സിംഗ്, ഇര്ഫാന് പത്താന് എന്നിവരാണ് ഇന്ത്യക്ക് വേണ്ടി നേരത്തെ ടെസ്റ്റില്‍ ഹാട്രിക്ക് വിക്കറ്റ് നേടിയിട്ടുള്ള താരങ്ങള്‍.
നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 416 ന് പുറത്തായിരുന്നു. രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ വിന്‍ഡീസ് 7ന് 87 എന്ന നിലയിലാണ്. ഷമിക്കാണ് ഒരു വിക്കറ്റ്.
നേരത്തെ കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി നേടിയ ഹനുമ വിഹാരിയുടെ മികവിലാണ് കിംഗ്സ്റ്റണ്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 416 റണ്‍സ് നേടിയത്. നേരത്തെ നായകന് വിരാട് കോലി 76 ഉം മായങ്ക് അഗര്‍വാള്‍ 55 ഉം റണ്‍സ് നേടിയിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസ് നിരയില്‍ ഏറ്റവും തിളങ്ങിയത്.