X

ജസ്‌നയുടെ തിരോധാനം: അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുന്നു

പത്തനംത്തിട്ട: ജസ്‌ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കഴിഞ്ഞ മൂന്നുമാസത്തിനിടെ പല ഇടങ്ങളിലായി കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങള്‍ പൊലീസ് പരിശോധിക്കുന്നു. കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ജസ്‌ന അപായപ്പെട്ടിട്ടുണ്ടോ എന്ന സംശയം ഉയര്‍ന്ന അടിസ്ഥാനത്തിലാണ് ഈ നീക്കം.െ്രെകം റെക്കോഡ്‌സ് ബ്യൂറോയുടെ സഹായത്തോടെയാണു പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നത്. സംശയം തോന്നിയ മൂന്നു മൃതദേഹങ്ങളാണ് ഇതുവരെ പൊലീസ് പരിശോധിച്ചത്.
ഇതേ സംശയത്തില്‍ ജസ്‌നയുടെ പിതാവ് ജെയിംസിന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലും പൊലീസ് രണ്ടുവട്ടം പരിശോധന നടത്തിയിരുന്നു. മകളെ കാണാതായിട്ടും വീട് നിര്‍മാണം നടത്തിയതിലെ വൈരുദ്ധ്യമാണ് പൊലീസിനെ ഇത്തരമൊരു നീക്കത്തിലേക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം. ആദ്യഘട്ടത്തില്‍ കേസന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ കേസിനെ ഗൗരവമായി കാണാത്തത് തെളിവുകള്‍ നശിക്കാന്‍ കാരണമായിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ജസ്‌നയുടെ ആണ്‍ സുഹൃത്തിനെയും അച്ഛനെയും പതിനഞ്ചിലേറെത്തവണ ചോദ്യം ചെയ്തു. ജസ്‌ന അവസാനം സന്ദേശം അയച്ചത് ആണ്‍സുഹൃത്തിനാണെന്നു പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജസ്‌ന അവസാനം വിളിച്ച കാഞ്ഞിരപ്പിള്ളി സ്വദേശിനിയായ സഹപാഠിയെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നിട്ടും ജസ്‌നയെക്കുറിച്ചുള്ള കൃത്യമായ വിവരം ഇതുവരെയും പൊലീസിന് ലഭിച്ചിട്ടില്ല. അതിനിടെ, ജസ്‌നയെ മലപ്പുറം കോട്ടക്കുന്നില്‍ കണ്ടെന്ന പാര്‍ക്ക് ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വെച്ചൂച്ചിറ പൊലീസ് മലപ്പുറത്തെത്തിയിരുന്നു. എന്നാല്‍ അത് ജസ്‌നയായിരുന്നില്ലെന്ന്് പാര്‍ക്ക് മാനേജര്‍ അറിയിച്ചത് വീണ്ടും പൊലീസിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

chandrika: