ജപ്പാൻ പ്രധാനമന്ത്രിയുടെ വകയാമയിൽ പ്രസംഗത്തിനിടെ നടന്ന സ്‌ഫോടനത്തെ തുടർന്ന് അദ്ദേഹത്തെ ഒഴിപ്പിച്ചതായി റിപ്പോർട്ട്. സ്ഥലത്ത് “പുക ബോംബ്” എറിയപ്പെട്ടതായും എന്നാൽ സംഭവസ്ഥലത്ത് ആർക്കും പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും ക്യോഡോ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സ്‌ഫോടന ശബ്ദം കേട്ടതിനെ തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയെ വകയാമയിലെ തുറമുഖത്ത് നിന്ന് ഒഴിപ്പിച്ചു.അതെ സമയം സംഭവത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല,
വടക്കൻ സപ്പോറോയിലും നാഗാനോയിലെ കരുയിസാവ നഗരത്തിലും, ഹിരോഷിമയിലും നടക്കുന്ന നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായി ജപ്പാൻ G7 മന്ത്രിതല പരിപാടികൾ സംഘടിപ്പിക്കുന്നതിനിടെയാണ് സംഭവം.2022 ജൂലൈയിൽ ഒരു പ്രചാരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകത്തിന് ശേഷം ജപ്പാൻ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.