X
    Categories: indiaNews

ജപ്പാനില്‍ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്തതിന്‍റെ അനുഭവം പങ്കുവെച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ജപ്പാനില്‍ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്തതിന്‍റെ അനുഭവം പങ്കുവെച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇത്തരമൊരു സേവനം ഇന്ത്യൻ പൗരന്മാർക്കും ലഭിക്കണമെന്ന് സ്റ്റാലിൻ ട്വീറ്റ് ചെയ്തു. ജപ്പാൻ സന്ദർശനത്തിനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഞായറാഴ്ച തലസ്ഥാന നഗരമായ ടോക്കിയോയിലേക്ക് 500 കിലോ മീറ്ററാണ് ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്തത്. ഒസാക്കയിൽ നിന്ന് ടോക്കിയോയിലേക്ക് ബുള്ളറ്റ് ട്രെയിനില്‍ യാത്ര, ഏകദേശം 500 കിലോ മീറ്റർ ദൂരം രണ്ടര മണിക്കൂറിനുള്ളിൽ പിന്നിടുമെന്ന് ട്വീറ്റ് ചെയ്ത സ്റ്റാലിൻ യാത്രയുടെ ചിത്രങ്ങളും പങ്കുവെച്ചു.

webdesk15: