ടോക്കിയോ: പറഞ്ഞ സമയത്തില്‍ 25 സെക്കന്‍ഡ് നേരത്തെ ട്രെയിന്‍ പുറപ്പെട്ടതില്‍ ഖേദിച്ച് യാത്രക്കാരോട് മാപ്പുപറഞ്ഞ് റെയില്‍വേ കമ്പനി. കുറ്റമറ്റതും കൃത്യതയുമുള്ള ജപ്പാനിലെ റെയില്‍വേ സര്‍വീസിലാണ് സംഭവം നടന്നത്. വെസ്റ്റ് ജപ്പാന്‍ റെയില്‍വേയ്‌സാണ് യാത്രക്കാരോട് സംഭവിച്ച് അബദ്ധത്തിന് തങ്ങളുടെ വെബ്‌സൈറ്റിലൂടെ ഖേദപ്രകടനം നടത്തിയത്. അന്താരാഷ്ട്ര പ്രസിദ്ധി നേടിയ ജപ്പാനിലെ റെയില്‍വേ സര്‍വീസിങിന്് കോട്ടംതട്ടിച്ച സംഭവം തെറ്റായിപ്പോയെന്നും യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും കമ്പനി അറിയിച്ചു. ഭാവിയില്‍ ഇത്തരം തെറ്റുകള്‍ ഉണ്ടാവില്ലെന്നും കമ്പനി ഉറപ്പുനല്‍കി. രാവിലെ 7.12നാണ് ട്രെയിന്‍ പുറപ്പെടേണ്ടിയിരുന്നത്. പക്ഷെ, 7:11:35ന് ട്രെയിന്‍ പുറപ്പെട്ടു. കേവലം 25 സെക്കന്റ് നേരത്തെ. പുറപ്പെടേണ്ട സമയം തെറ്റായി റെയില്‍വേ കണ്ടക്ടര്‍ മനസ്സിലാക്കിയതാണ് പാളിച്ച കാരണമെന്ന് കമ്പനി പറയുന്നു.