ഏഷ്യാ പസഫിക് മേഖലയില്‍ സമാധാനം നിലനിര്‍ത്താനും ഉത്തര കൊറിയയുടെ ആണവ ഭീഷണികള്‍ക്ക് മറുപടി പറയാനും വേണ്ടി അമേരിക്ക മേഖലയുടെ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ഫ്രാന്‍സും ജപ്പാനും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സിഗപ്പൂരില്‍ നടക്കുന്ന സുരക്ഷാ സമ്മേളനത്തിലാണ് ജപ്പാന്‍ പ്രതിരോധമന്ത്രി തൊമോമി ഇയാന്‍ഡ പറഞ്ഞത്. ഈ ഉത്തരകൊറിയക്ക് കനത്ത തിരിച്ചടിയാവുമെന്നും ഇയാന്‍ഡ കൂട്ടിച്ചേര്‍ത്തു.
അമേരിക്ക ദീര്‍ഘകാലമായി പസഫിക് മേഖലയില്‍ കരുത്ത് തെളിയിച്ച ശക്തിയാണ്. തീര്‍ച്ചയായും അവരുടെ സാനിദ്ധ്യം സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക സഹായകമാകും. ജപ്പാന്‍ വിദേശ കാര്യ മന്ത്രി പറഞ്ഞു.