X

മത്സ്യത്തില്‍ വിഷാംശം: മുന്നറിയിപ്പുമായി ജപ്പാന്‍

 

ടോക്കിയോ: ജപ്പാനില്‍ ഫുഗുവിന്റെ വിഷാംശമുള്ള കഷ്ണങ്ങള്‍ വിപണിയില്‍ എത്തിയതോടെ മത്സ്യം കഴിക്കരുതെന്ന് ജാഗ്രതാനിര്‍ദേശം.

കരളും കുടലും നീക്കം ചെയ്യാത്ത അഞ്ച് പാക്ക് മീന്‍ വില്‍പനക്കെത്തിയതാണ് ജാഗ്രതാനിര്‍ദേശത്തിന് കാരണം. ജപ്പാന്‍കാരുടെ ഇഷ്ട മത്സ്യമായ ഫുഗുവിന്റെ കരള്‍, കുടല്‍, അണ്ഡാശയം, തൊലി എന്നിവയില്‍ സയനൈഡിനേക്കാള്‍ വീര്യമുള്ള ടെട്രോഡോക്‌സില്‍ എന്ന വിഷാംശം അടങ്ങിയിട്ടുണ്ട്. നാഡീ വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ പക്ഷാഘാതം വന്ന് മരണം സംഭവിക്കുമെന്നതുകൊണ്ട് വളരെ സൂക്ഷ്മമായി മാത്രമേ കൈകാര്യം ചെയ്യാനാവൂ. അതുകൊണ്ട് തന്നെ ഫുഗു മത്സ്യം മുറിക്കാനും പാകം ചെയ്യാനും പ്രത്യേകം ലൈസന്‍സുള്ളവര്‍ക്ക് മാത്രമാണ് ജപ്പാനില്‍ അനുമതി നല്‍കാറുള്ളത്.

നിയമങ്ങള്‍ മറികടന്ന് തെറ്റായ പാചകരീതിയിലൂടെ ജപ്പാനില്‍ നിരവധി പേര്‍ മരിക്കാറുണ്ട്. ഇപ്പോള്‍ വിപണിയിലെത്തിയ വിഷാംശമുള്ള അഞ്ച് പാക്കറ്റുകളില്‍ മൂന്നെണ്ണം കണ്ടെത്തിയിട്ടുണ്ട്. ബാക്കി രണ്ടെണ്ണം ഇനിയും കണ്ടെടുക്കാനുള്ളതുകൊണ്ടാണ് മത്സ്യം കഴിക്കരുതെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

chandrika: