ശ്രീജിത് ദിവാകരന്‍
”ഗാന്ധിക്ക് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇനി അധികകാലം കഴിയില്ല. ഇത്തരം ആളുകളെ ഉടനടി നിശബ്ദരാക്കാനുള്ള വഴികള്‍ നമുക്കറിയാം. ഹിന്ദുക്കളെ ഉപദ്രവിക്കില്ല എന്നത് നമ്മുടെ പാരമ്പര്യം. പക്ഷേ നമ്മള്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ ചെയ്യേണ്ട കാര്യം നമുക്ക് ചെയ്യേണ്ടതായി വരും”
മാധവ് സദാശിവ് ഗോള്‍വാള്‍കറെന്ന ആര്‍.എസ്.എസ് മേധാവിയുടെ ഈ വാക്കുകള്‍ 1947- ഡിസംബര്‍ ഏഴിന്റെ ഡല്‍ഹി പോലീസ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴുമുണ്ട് രേഖകളില്‍ അത്.
ഒരുമാസത്തിന് ശേഷം 1948 ജനവരി 30ന് ഡല്‍ഹിയില്‍ വച്ചു തന്നെ നാഥുറാം വിനായക് ഗോഡ്‌സേ മോഹന്‍ദാസ് ഗാന്ധിയെ വെടിവെച്ചു കൊന്നു.
***
ഹൈന്ദവ തീവ്രവാദികള്‍ ഗൂഢാലോചന നടത്തി ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്ന മോഹന്‍ദാസ് ഗാന്ധിയെ വെടിവെച്ച് കൊന്നിട്ട് 70 വര്‍ഷം തികയുന്ന ദിവസമാണിന്ന്. മോഹന്‍ദാസ് ഗാന്ധിയെ രാഷ്ട്രപിതാവ് എന്ന് വിളിക്കുന്ന അതേ രാജ്യം ഭരിക്കുന്നത് നാഥുറാം വിനായക് ഗോഡ്‌സെയെ പൂജിക്കുന്ന, മാധവ് സദാശിവ് ഗോള്‍വാള്‍കറെ അധ്യാത്മിക, രാഷ്ട്രീയ ഗുരുവായി കണക്കാക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ നടത്തിപ്പുകാരാണ് എന്നത് ഈ ദിവസം, നമ്മള്‍ കൂടുതല്‍ കൂടുതല്‍ ഉറക്കെ പറയണം. കാരണം, ഗോഡ്‌സെയെ തൊഴുതിട്ട് അവര്‍ ഗാന്ധിയുടെ ഫോട്ടോക്ക് മാലചാര്‍ത്താനും പൂക്കളിടാനും പോകും. അത് അവരുടെ പി.ആര്‍.ഏജന്‍സികളായ മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിക്കും.
***
ജനുവരി 30 മറക്കാനാന്‍ പാടില്ലാത്ത ദിവസമാണ്.