X

സഹകരണ ബാങ്കുകൾക്ക്​ ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ

ഈ ​വ​ർ​ഷം പ്രാ​ഥ​മി​ക സം​ഘ​ങ്ങ​ൾ​ക്ക്​ കീ​ഴി​ൽ 2000 ജ​ന്‍ ഔ​ഷ​ധി​കേന്ദ്രങ്ങൾ തുടങ്ങാൻ കേന്ദ്രം സഹകരണ മന്ത്രാലയം അനുമതി നൽകി.രാ​ജ്യ​മാ​കെ നിലവിൽ 9400 ജ​ൻ ഔ​ഷ​ധി കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.വ്യ​ക്തി​ഗ​ത സം​രം​ഭ​ക​ർ​ക്കും എ​ൻ.​ജി.​ഒ​ക​ൾ​ക്കും സ​ർ​ക്കാ​ർ നോ​മി​നികൾക്കുമാണ് നിലവിൽ ജൻ ഔഷധി കേന്ദ്രങ്ങൾ അനുവദിക്കുന്നത്.ഈ ​പ​ട്ടി​ക​യി​ലേക്കാണ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തുന്നത്.. ഏ​തെ​ല്ലാം സം​ഘ​ങ്ങ​ള്‍ക്കാ​ണ്​ കേ​ന്ദ്രം തു​റ​ക്കാ​ന്‍ അ​നു​മ​തി നനൽകേണ്ടത് എന്ന് ഉടൻ തീരുമാനിക്കും.

പ്രാ​ഥ​മി​ക സം​ഘ​ങ്ങ​ളു​ടെ വ​രു​മാ​നം വ​ര്‍ധി​പ്പി​ക്കാ​നും കൂ​ടു​ത​ലൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ് തീരുമാനമെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. അതേസമയം സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്രാ​ഥ​മി​ക കാ​ര്‍ഷിക വാ​യ്പ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം പി​ടി​ച്ചെ​ടു​ക്കാൻ ലക്ഷ്യം വച്ചുള്ളതാണ് കേന്ദ്രത്തിന്റെ ഈ വാഗ്ദാനങ്ങൾ എന്നാണ് വിലയിരുത്തൽ.

webdesk15: