Categories: keralaNews

നാട്ടികയിലെ സിപിഐ സ്ഥാനാർഥി മരിച്ചെന്ന് ബിജെപി മുഖപത്രത്തിൽ വ്യാജവാർത്ത

തൃശൂർ ∙ നാട്ടികയിലെ സിപിഐ സ്ഥാനാർഥി മരിച്ചതായി ബിജെപി മുഖപത്രത്തില്‍ വ്യാജവാര്‍ത്ത. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയിലാണ് സി.സി.മുകുന്ദന്റെ പടം സഹിതം വാർത്ത നൽകിയത്. ജന്മഭൂമി തൃശൂർ എഡിഷനില്‍ എട്ടാം പേജിലാണ് ചരമവാർത്ത.

തർക്കം നിലനിന്നിരുന്ന നാട്ടികയിൽ ഇന്നലെയാണ് സിപിഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. അതേസമയം, വാർത്തയ്ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് സിപിഐ അറയിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് പത്രത്തിന്റെ ഇ–പതിപ്പ് പിൻവലിച്ചിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌:
whatsapp
line