മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. പിണറായിയുടെ മാധ്യമ നിലപാടുകള്‍ ട്രംപിനും മോഡിക്കും തുല്യമെന്ന് എഡിറ്റര്‍ രാജാജി മാത്യു തോമസ്. കൊച്ചിയില്‍ നടന്ന മാധ്യമ സെമിനാറിലാണ് വിവാദ പരാമര്‍ശം.
മുഖ്യമന്ത്രിയുടെ സമീപനം മാറ്റണം. ട്രംപിന്റെയും മോഡിയുടെയും നിലപാടുകള്‍ തന്നെയാണ് ചില കാര്യങ്ങള്‍ പിണറായി പിന്തുടരുന്നത്. മൂവരും ഒരു പോലെയാണ് മാധ്യങ്ങളെ അകറ്റി നിര്‍ത്തുന്നത്. ഇത്തരത്തിലുള്ള നിലപാടുകളും സമീപനങ്ങളും അപകടകരമാണ്. പൊതുസമൂഹത്തിനു വേണ്ടിയാണ് താന്‍ ഇതു പറയുന്നതെന്നും രാജാജി മാത്യു തോമസ് പറഞ്ഞു. മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അസഹിഷ്ണുത കാണിക്കുകയാണ്. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി പത്രക്കാരോട് കടക്കൂ പുറത്തെന്ന് പറയുന്നതെന്നും ആദേഹം പറഞ്ഞു.
എന്നാല്‍ ജനയുഗം എഡിറ്ററുടെ വിവാദ പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സി.പി.ഐ നേതാക്കള്‍ തയ്യറായിട്ടില്ല.