ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ ചേരില്ലെന്ന് എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യു. രണ്ടു ക്യാബിനറ്റ് പദവികള്‍ വേണമെന്ന ആവശ്യം ബി.ജെ.പി നിരസിച്ചതാണ് ജെ.ഡിയുവിനെ പിണക്കിയത്. ഇതോടെ സ്ഥാനാരോഹണ ദിനത്തില്‍ തന്നെ മോദി സര്‍ക്കാറില്‍ കല്ലുകടിക്ക് വഴിയൊരുങ്ങി. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടന്ന സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മിനുട്ടുകള്‍ക്ക് മുമ്പാണ് സര്‍ക്കാറില്‍ ചേരില്ലെന്ന നിലപാട് നിതീഷ് കുമാര്‍ പ്രഖ്യാപിച്ചത്. മന്ത്രിസഭാ പ്രാതിനിധ്യം സംബന്ധിച്ച് ബി.ജെ.പി മുന്നോട്ടു വച്ച നിര്‍ദേശം സ്വീകാര്യമല്ലെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. അതേസമയം എന്‍.ഡി.എയുടെ ഭാഗമായി തുടരുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിതീഷ് കുമാറും ജെ.ഡി.യു എം.പിമാരും സംബന്ധിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എന്‍.ഡിഎ ഘടകക്ഷികളായ ജെ.ഡി.യുവും ശിവസേനയും രണ്ട് ക്യാബിനറ്റ് പദവികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ ഘടകകക്ഷികള്‍ക്കും ഒരോ ക്യാബിനറ്റ് പദവികള്‍ വീതം നല്‍കിയാല്‍ മതിയെന്ന് ബി.ജെ.പി തീരുമാനിക്കുകയായിരുന്നു. ബിഹാറില്‍ മത്സരിച്ച 17 സീറ്റില്‍ 16 സീറ്റിലും ജെ.ഡി.യു വിജയിച്ചിരുന്നു.
- 6 years ago
chandrika
Categories:
Video Stories