തിരുവനന്തപുരം: കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി കോച്ചുകളില്‍ വെള്ളം നിറയ്ക്കുന്ന ഹോസുകള്‍, മനുഷ്യവിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിറഞ്ഞ വെള്ളത്തിലൂടെ വലിച്ചു കൊണ്ടുപോകുന്നത്. ഈ ഹോസുകള്‍ ഉപയോഗിച്ചു നിറയ്ക്കുന്ന വെള്ളമാണ് ബോഗികളില്‍ യാത്രക്കാര്‍ മുഖം കഴുകാനും ചിലര്‍ കുടിക്കാനും ഉപയോഗിക്കുന്നത്. ഈ വെള്ളം തന്നെയാണ് ഭക്ഷണം പാകംചെയ്യാന്‍ ഉപയോഗിക്കുന്നതെന്നതും യാത്രക്കാരില്‍ ആശങ്ക പടര്‍ത്തുന്നു. തിരുവനന്തപുരം റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഇത്തരത്തില്‍ വെള്ളം നിറയ്ക്കുന്ന വീഡിയോ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വൃത്തിഹീനമായ രീതിയിലൂടെയാണ് യാത്രക്കാര്‍ക്കു ആവശ്യത്തിനുവേണ്ട വെള്ളമെത്തിക്കുന്നത് എന്ന വിവരം പുറം ലോകം അറിയുന്നത്
നേരത്തെ ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം ആഹാര യോഗ്യമല്ലെന്ന കണ്ടെത്തലുകള്‍പുറത്തുവന്നിരുന്നു. ടോയിലെറ്റ് വെള്ളവും ശുദ്ധീകരിക്കാത്ത വെള്ളവും ഉപയോഗിച്ചാണ് ഭൂരിഭാഗം ട്രെയിനുകളിലും ഭക്ഷണം ഉണ്ടാക്കുന്നതെന്നും അന്ന് കണ്ടെത്തിയിരുന്നു.
വീഡിയോ കാണാം.