X

ഗൂര്‍ഖ ജനമുക്തിയും പുറത്തേക്ക്; എന്‍.ഡി.എ അപ്രസക്തമാകുന്നു

 

എന്‍.ഡി.എ മുന്നണിക്ക കനത്ത തിരിച്ചടി നല്‍കി കൊണ്ട് ടിഡിപിക്കു പിന്നാലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും സംഖ്യം ഉപേക്ഷിച്ചു. ബിജെപിക്ക് വേണ്ടത് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള സഹായം മാത്രമാണെന്ന രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച (ജിജെഎം) എന്‍ഡിഎ ബന്ധം അവസാനിപ്പിച്ചത്.
അടുത്തിടെയായി നിരവധി ഘടകക്ഷികളാണ് എ്ന്‍.ഡി.എ യില്‍ അസംതൃപ്തി അറിയിച്ച് രംഗത്തു വന്നു കൊണ്ടിരിക്കുന്നത്. ബി.ജെ.പി യുടെ വല്യേട്ടന്‍ മനോഭാവത്തില്‍ അര്‍ഹതപ്പട്ടതൊന്നും ലഭിക്കുന്നില്ലെന്നാണ് ഘടകകക്ഷികളുന്നയിക്കുന്ന പ്രധാന പരാതിയും.

ബിജെപി ഇതു വരെ വാക്കു പാലിക്കാന്‍ തയ്യാറയില്ലെന്ന് ജിജെഎം അധ്യക്ഷന്‍ എല്‍എം ലാമ പറഞ്ഞു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുമായി ഇനി ഒരുവിധത്തിലും ബന്ധം തുടരില്ല. വരുന്ന തിരഞ്ഞെടുപ്പുകളെ പാര്‍ട്ടി ഒറ്റയ്ക്കു നേരിടും.

ബിജെപിക്ക് 2009ലും 2014ലും ഡാര്‍ജലിങ് ലോക്‌സഭാ സീറ്റില്‍ ജയം നേടാന്‍ സാധിച്ചത് ഞങ്ങളുടെ സഹായത്തോടെയാണ്. യാതൊരു കാരുണ്യവും സ്‌നേഹവും ബിജെപി ഗൂര്‍ഖകളോട് പുലര്‍ത്തുന്നില്ലെന്നും എല്‍ എം ലാമ പറഞ്ഞു.

ബിജെപിയുടെ പശ്ചിമ ബംഗാളിലെ പ്രധാന സഖ്യ കക്ഷിയാണ് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച. തങ്ങളുടെ ആവശ്യങ്ങള്‍ ബിജെപി നിരാകരിക്കുന്നതായി ആരോപിച്ചാണ് ടിഡിപി മുന്നണി വിട്ടത്. സമാനമായ ആരോപണങ്ങള്‍ ഉയര്‍ത്തി ജിജെഎം മുന്നണി വിടുന്നതും ബിജെപിക്ക് കനത്ത പ്രഹരമാണ്. ഏറെ നാളയായി ശിവസേന ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുകയാണ്. എന്‍ഡിഎ മുന്നണിയില്‍ നിന്ന് ശിവസേന ഉള്‍പ്പെടയുള്ള പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായി മാറും. ഇതോടെ എന്‍.ഡി.എ മുന്നണിയുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

chandrika: