X

സൂപ്പര്‍കപ്പില്‍ ഇന്ന് ബെംഗളൂരുവിന് ജംഷഡ്പ്പൂര്‍ കെണി

സൂപ്പര്‍കപ്പിലെ ആദ്യസെമിയില്‍ മുന്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്.സി ഇന്ന് കളത്തില്‍. ജംഷഡ്പൂര്‍ എഫ്.സിയാണ് എതിരാളികള്‍. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി 7 മണിക്കാണ് ഐ.എസ്.എല്‍ ക്ലബുകളുടെ ആവേശപോരാട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യന്‍മാരായണ് ഛേത്രിയുടെയും സംഘത്തിന്റെയും വരവ്.

ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നില്‍ മൂന്നും ജയിച്ച് ഒന്‍പത് പോയന്റുമായി ആധികാരികമായാണ് ജംഷഡ്പൂര്‍ സെമിയില്‍ ബൂട്ടുകെട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ശരാശരി പ്രകടനം മാത്രം നടത്തിയ ഐ.എസ്.എല്‍ ടീം ബെംഗളൂരുവിന് ഫൈനലിലേക്ക് മുന്നേറാന്‍ ഇതുവരെപുറത്തെടുത്ത പ്രകടനം മതിയാകില്ല. ആക്രമണത്തിലും മുന്നേറ്റത്തിലും ബെംഗളൂരുവിനേക്കാള്‍ മികച്ച പ്രകടനാണ് ജംഷഡ്പൂര്‍ പുറത്തെടുത്തത്. ഇതുവരെ 11 ഗോളുകളാണ് ടീം അടിച്ചുകൂട്ടിയത്. ശക്തമായ മുന്നേറ്റനിരയുണ്ടായിട്ടും മൂന്ന് കളിയില്‍ നാലുഗോളാണ് ബെംഗളൂരുവിന് നേടാനായത്.

അതേസമയം, കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ അവസാനമാച്ചില്‍ സമനിലയില്‍ കുരുക്കാനായതിന്റെ ആത്മവിശ്വാസം ബെംഗളൂരുവിനുണ്ട്. സൂപ്പര്‍താരം സുനില്‍ഛേത്രി ഫോമിലേക്കുയരാത്തതാണ് ടീം നേരിടുന്ന പ്രതിസന്ധി. ഇതുവരെ ഒരുഗോള്‍ പോലും നേടാന്‍ ഇന്ത്യന്‍ ക്യാപ്റ്റനായിട്ടില്ല. സന്ദേശ് ജിംഗന്‍ നയിക്കുന്ന പ്രതിരോധം ശക്തമാണെങ്കിലും ഫിനിഷിംഗിലെ പോരായ്മകള്‍തിരിച്ചടിയാകുന്നു. മറുവശത്ത് ജയംശീലമാക്കിയ ജംഷഡ്പൂര്‍ എഫ്.സി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഓസ്‌ട്രേലിയന്‍ സ്‌ട്രൈക്കര്‍ ഹാരിസണ്‍ ഹിക്കി സേവ്യര്‍ നേതൃത്വം നല്‍കുന്ന മുന്നേറ്റനിര അര്‍ധാവസരങ്ങള്‍പോലും ലക്ഷ്യത്തിലെത്തിക്കാന്‍ കെല്‍പ്പുള്ളവരാണ്.

webdesk11: