X
    Categories: indiaNews

ജമ്മുകശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച 5 ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു

ജമ്മു കശ്മീരിൽ സൈന്യവും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 5 ഭീകരരെ വധിച്ചു.വടക്കൻ കശ്മീരിലെ കുപ്‌വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്.ഈ വർഷത്തെ ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമമാണു പരാജയപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.രണ്ടു ദിവസം മുൻപ് കുപ്‌വാരയിൽ ഇന്ത്യ-പാക് അതിർത്തിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചിരുന്നു.

webdesk15: