കശ്മീരില്‍ രാഷ്ട്രീയമായി വലിയ മുന്നേറ്റം നടത്തി കോണ്‍ഗ്രസ്. മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള പ്രധാന നേതാക്കളടക്കം 21 പേര്‍ പാര്‍ട്ടിയിലെത്തി. ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗസ്സീവ് ആസാദ് പാര്‍ട്ടിയില്‍ നിന്നും ആംആദ്മി പാര്‍ട്ടിയില്‍ നിന്നും ഉള്ള നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
മുന്‍ മന്ത്രിയും രണ്ട് തവണ എംഎല്‍എയുമായിരുന്ന ആംആദ്മി പാര്‍ട്ടി നേതാവ് യശ്പാല്‍ കുണ്ഡല്‍, രണ്ട് തവണ എംഎല്‍എയായിരുന്ന, ഡെമോക്രാറ്റിക് പ്രോഗസ്സീവ് ആസാദ് പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഹാജി അബ്ദുല്‍ റഷീദ് ദര്‍, രണ്ട് തവണ എംഎല്‍സിയും ഡെമോക്രാറ്റിക് പ്രോഗസ്സീവ് ആസാദ് പാര്‍ട്ടി വൈസ് പ്രസിഡന്റുമായിരുന്ന നരേഷ് കെ ഗുപ്ത, ഡെമോക്രാറ്റിക് പ്രോഗസ്സീവ് ആസാദ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ശ്യാം ലാല്‍ ഭഗത്ത് അടക്കമുള്ള 21 നേതാക്കളാണ് കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിദ്ധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.