ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി.ജില്ലയിലെ ഗുൽപൂർ സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപമാണ് വെടിവയ്പ്പ് നടന്നത്.നിയന്ത്രണരേഖ കടക്കാൻ ശ്രമിച്ച ഭീകരരുമായുണ്ടായ വെടിവയ്പിൽ ഒരു ഇന്ത്യൻ സൈനികന് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
ഭീകരർ സമീപത്തെ നിബിഡ വനത്തിലേക്ക് കടന്നതായി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞദിവസം പാക് അധീന കശ്മീരിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരെ സുരക്ഷാ സേന വധിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ ഏറ്റുമുട്ടൽ
ജമ്മു കശ്മീരിലെ പൂഞ്ചിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി
Tags: jammuandkashmir