ജമ്മുകശ്മീരിലെ കത്വ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ ഓടി. മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വരെ വേഗതയില്‍ ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ സഞ്ചരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ചരക്ക് തീവണ്ടിയാണ് ഇത്തരത്തില്‍ ലോക്കോ പൈലറ്റില്ലാതെ സഞ്ചരിച്ചത്. റെയില്‍വേ അധികൃതരുടെ ശ്രമഫലമായി പഞ്ചാബിലെ മുകേരിയനില്‍ വെച്ച് ട്രെയിന്‍ നിര്‍ത്താന്‍ സാധിച്ചു.
ട്രെയിന്‍ ലോക്കോ പെലറ്റില്ലാതെ സഞ്ചരിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം ട്രെയിനിന്റെ യാത്രയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ റെയില്‍വേ ഇതുവരെ പുറത്തുവിട്ടിട്ടില്ല.