ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുമെന്ന് ആഭ്യന്ത്രമന്ത്രി അമിത് ഷാ രാജ്യസഭയില്‍ പ്രഖ്യാപിച്ചു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായിട്ടാണ് വിഭജിക്കുക. ഇതില്‍ ജമ്മു കശ്മീരിന് നിയമസഭ ഉണ്ടാവും. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശമായിരിക്കും.
കേന്ദ്രഭരണ പ്രദേശമാക്കുക എന്ന ലഡാക്കിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണെന്ന് അമിത് ഷാ പറഞ്ഞു. ജനങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബി.ജെ.പിക്ക് നിര്‍ണായക സ്വാധീനമുള്ള ജമ്മുവിനെ പ്രത്യേക സംസ്ഥാനമാക്കുന്നതിലൂടെ എക്കാലവും ജമ്മുവില്‍ അധികാരത്തിലിരിക്കാമെന്നാണ് ബി.ജെ.പിയുടെ തന്ത്രം. കശ്മീര്‍ താഴ്‌വരയും ലഡാക്കും കേന്ദ്ര ഭരണ പ്രദേശമാകുന്നതിലൂടെ അവിടെയും അധികാരം കൈകാര്യം ചെയ്യാനാവും. ഈ തന്ത്രമാണ് കശ്മീരിനെ വിഭജിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.