ജമ്മു -കശ്മീര്‍, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഹരിയാനയില്‍ കോണ്‍ഗ്രസിന് മികച്ച വിജയമാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ജമ്മു -കശ്മീരില്‍ തൂക്കു മന്ത്രിസഭയും പ്രവചിക്കുന്നു. പോസ്റ്റല്‍ ബാലറ്റുകളായിരിക്കും ആദ്യം എണ്ണുക. ശേഷമം ഇവിഎം മെഷീനുകള്‍ എണ്ണിത്തുടങ്ങും. സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷയേര്‍പ്പെടുത്തി.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായതിനെ തുടര്‍ന്ന് കോണ്‍ഗ്രിന് പ്രതീക്ഷയുണ്ട്. വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ ലീഡ് ഉറപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. നാഷണല്‍ കോണ്‍ഫറന്‍സ് -കോണ്‍ഗ്രസ് സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ വരുമെന്നും കോണ്‍ഗ്രസ് ഹരിയാനയില്‍ വരുമെന്നും എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍.
ജമ്മു -കശ്മീരിലും ഹരിയാനയിലും വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഹരിയാനയില്‍ ഫലം വന്നതിനുശേഷം അക്രമ സംഭവങ്ങളുണ്ടാവാതിരിക്കാന്‍ പൊലീസ് പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ട്.