X

ജമ്മു കശ്മീർ ഭീകരാക്രമണം; പ്രാഥമിക അന്വേഷണം ആരംഭിച്ച് എൻ.ഐ.എ

ജമ്മു കശ്മീരിലെ ഗന്ദർബാൽ ഭീകരാക്രമണത്തിൽ എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ടുണ്ടായ ആക്രമണത്തിൽ ഗഗാംഗീറിൽ തുരങ്ക നിർമാണത്തിന് എത്തിയ ആറ് ഇതര സംസ്ഥാന തൊഴിലാളികളും ഒരു ഡോക്ടറുമാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഏഴു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. പരുക്കേറ്റ 5 പേരെ SKIMS ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.

രണ്ട് ഭീകരവാദികളാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഭീകർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ പാക് ഭീകരർ എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഭീകരസംഘടന ലഷ്കർ ഇ ത്വയ്ബയുടെ ഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

എൻഐഎയുടെ നാലംഗ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.ഭീകരർക്ക് തിരിച്ചടി നൽകുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട ബദ്ഗം സ്വദേശി ഡോക്ടർ ഷാനവാസിന്റെ മൃതദേഹം ജന്മ നാട്ടിൽ സംസ്കരിച്ചു.

 

webdesk13: