ജമ്മുകാശ്മീരില്‍ ജയില്‍ ഡിജിപി ഹേമന്ത ലോഹിയ(57)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജമ്മുവിനെയും പ്രാന്തപ്രദേശമായ ഉദയ്വാലിയിലെ വസതിയില്‍ കഴുത്തറുത്ത് നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടിലുണ്ടായിരുന്ന സഹായിയെ കാണാതായിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.
ഭീകരസംഘടനയായ ലഷ്കര്‍ ഇ തൊയ്ബയുടെ ഇന്ത്യന്ശാഖയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫോഴ്സ് (പി.എ.എഫ്.എഫ്.) കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്നു ദിവസ പര്യടനത്തിനായി ജമ്മുവില്‍ എത്തിയ ദിവസമാണ് കൊലപാതകം നടന്നിരിക്കുന്നത്.