X

ജമ്മു കാശ്മീര്‍ ഒന്നാംഘട്ട വോട്ടെടുപ്പ്; മികച്ച പോളിംഗ് രേഖപ്പെടുത്തി

ജമ്മു കാശ്മീരിലെ ഒന്നാംഘട്ട വോട്ടെടുപ്പിലെ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ 11 മണിവരെ 26.72% വരെയാണ് പോളിംഗ് നടന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭീകരാക്രമണം കാരണം അതീവ ജാഗ്രതയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പത്തുവര്‍ഷങ്ങള്‍ക്കുശേഷമാണ് ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 90 അംഗ നിയമസഭയിലേക്കുള്ള കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്.

അനുച്ഛേദം 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായതിനാല്‍തന്നെ കനത്ത സുരക്ഷയോടുകൂടിയാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന 3,276 പോളിങ് സ്റ്റേഷനുകളിലും സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. രണ്ടാം ഘട്ട വോട്ടെടുപ്പ് സെപ്റ്റംബര്‍ 25 നും മൂന്നാം ഘട്ടം ഒക്ടോബര്‍ 1 നും നടക്കും. വോട്ടെണ്ണല്‍ ഒക്ടോബര്‍ 8 നായിരിക്കും നടക്കുക.

ജമ്മുകശ്മീരിലെ ജനങ്ങള്‍ സമ്മതിദാനാവകാശം ശക്തമായി വിനിയോഗിക്കണമെന്ന്  കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി തുടങ്ങിയവര്‍ ആഹ്വനം ചെയ്തു.

 

webdesk13: