X
    Categories: indiaNews

ജമ്മുകശ്മീര്‍ മണ്ഡല പുനര്‍നിര്‍ണയം ഉത്തരവ് പുറത്തിറങ്ങി

ജമ്മുകശ്മീര്‍ നിയമസഭാ മണ്ഡല പുനര്‍ നിര്‍ണയം സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറത്തിറങ്ങി. ഇതു പ്രകാരം ജമ്മുവിന് 43ഉം കശ്മീരിന് 47ഉം നിയമസഭാ മണ്ഡലങ്ങള്‍ ലഭിക്കും. മൊത്തം ഒമ്പത് മണ്ഡലങ്ങള്‍ പട്ടിക വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ജമ്മുവില്‍ ആറും കശ്മീരില്‍ മൂന്നും.

ജമ്മുകശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തു കളയാനുള്ള തീരുമാനത്തിനി പിന്നാലെ ജമ്മുകശ്മീരിനേയും ലഡാക്കിനേയും രണ്ട് വ്യത്യസ്ത കേന്ദ്ര ഭരണ പ്രദേശങ്ങളായി കേന്ദ്ര സര്‍ക്കാര്‍ വിഭജിച്ചിരുന്നു. ഇതിനു ശേഷമുള്ള ആദ്യ മണ്ഡല പുനര്‍ നിര്‍ണയമാണ് നടന്നത്. ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ 18 നിയമസഭാ മണ്ഡലങ്ങള്‍ എന്ന ക്രമത്തിലാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് മണ്ഡല പുനര്‍നിര്‍ണയ കമ്മീഷന്‍ വ്യക്തമാക്കി. ജമ്മുകശ്മീരില്‍ ആകെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ആകെ 90 നിയോജക മണ്ഡലങ്ങളും.

Test User: