Categories: indiaNews

ജാമിഅ മില്ലിയ സര്‍വകലാശാല; പ്രതികാര നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരെ സ്വീകരിച്ച പ്രതികാര നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് വിദ്യാര്‍ഥികള്‍. ക്യാമ്പസ് വിലക്ക് പിന്‍വലിക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്ന നടപടികളാണ് സര്‍വകലാശാല നിരന്തരം സ്വീകരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ക്യാമ്പസ് വിലക്ക് ഏര്‍പ്പെടുത്തിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പോസ്റ്റര്‍ ആക്കി പ്രദര്‍ശിപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പെണ്‍കുട്ടികളുടെതടക്കം 17 വിദ്യാര്‍ഥികളുടെ ചിത്രങ്ങളും വിവരങ്ങളും പുറത്ത് പരസ്യപ്പെടുത്തിയത് വിദ്യാര്‍ഥികളുടെ സ്വകാര്യതയുടെ ലംഘനമാണെന്നും ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാനുള്ള അവസരങ്ങളെയാണ് ഇല്ലാതാക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സര്‍വകലാശാലയില്‍ പുതിയ വി.സി നിയമനത്തിന് ശേഷമാണ് ഇത്രയധികം നടപടികള്‍ ഉണ്ടായതെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു.

സര്‍വ്വകലാശാലയുടെത് പ്രതികാര നടപടിയെന്ന് ആരോപിച്ച് ശബ്‌നം ഹാഷിമി രംഗത്തെത്തി. നടപടി അസ്വസ്ഥത ഉണ്ടാക്കുന്നതെന്നും സര്‍വകലാശാല പിന്മാരണമെന്നും മുന്‍ എംപി ഡാനിഷ് അലിയും എക്സില്‍ കുറിച്ചു. വിദ്യാര്‍ത്ഥികള്‍ പരാതിയുമായി എത്തിയതോടെ വിവരങ്ങള്‍ സര്‍വകലാശാല നീക്കം ചെയ്തു.

webdesk18:
whatsapp
line