X

ലിജോ പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടിന് ഓസ്‌കര്‍ എന്‍ട്രി

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലയാള ചിത്രം ജല്ലിക്കട്ടിന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് വിവരം അറിയിച്ചത്. 2011നു ശേഷം ഇത് ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് ഓസ്‌കര്‍ എന്‍ട്രി ലഭിക്കുന്നത്. വിദേശ ചിത്രങ്ങളുടെ മത്സര വിഭാഗത്തിലാണ് ചിത്രം ഉള്‍പ്പെട്ടിരിക്കുന്നത്.

27ലധികം സിനിമകളില്‍ നിന്നാണ് 14 അംഗ ജൂറി ജല്ലിക്കട്ടിനെ തിരഞ്ഞെടുത്തത്. 2021 ഏപ്രില്‍ 25നാണ് ഓസ്‌കര്‍ പ്രഖ്യാപനം.

ലിജോയുടെ ഏഴാമത്തെ സിനിമയാണ് ജല്ലിക്കട്ട്. ആമേന്‍, അങ്കമാലി ഡയറീസ്, ഈ.മ.യൗ തുടങ്ങിയവയാണ് ലിജോയുടെ മറ്റു ശ്രദ്ധേയ ചിത്രങ്ങള്‍. കഥാകൃത്ത് എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയാണ് സിനിമയാക്കിയത്. ഹരീഷും ആര്‍ ഹരികുമാറും ചേര്‍ന്നാണ് തിരക്കഥ.

ദ ഡിസിപ്പിള്‍, ഛപ്പക്, ഗുഞ്ജന്‍ സക്‌സേന, ശിക്കാര, ബിറ്റല്‍ സ്വീറ്റ്, ബുല്‍ബുല്‍, ഗുലാബോ സിതാബോ, ഛലാങ്, ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ തുടങ്ങിയ സിനിമകളെയൊക്കെ മറികടന്നാണ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിന് ഓസ്‌കര്‍ എന്‍ട്രി ലഭിച്ചത്.

Test User: