ന്യൂഡല്‍ഹി: മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.ടി ജലീലിന്റെ വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ കോടതിയെ നിലപാട് അറിയിച്ച് ഡല്‍ഹി പൊലീസ്. ജലീലിനെതിരെ കേസെടുക്കണമെങ്കില്‍ കോടതി ഉത്തരവിടണമെന്നാണ് പൊലീസ് അറിയിച്ചത്. കേസില്‍ അടുത്ത തിങ്കളാഴ്ച റോസ് അവന്യൂ കോടതി വാദം കേള്‍ക്കും.
നിലവില്‍ തിരുവല്ല ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം കീഴ്‌വായ്പൂര്‍ പൊലീസ് ജലീലിനെതിരെ എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. ആ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ എന്തിനാണ് ഡല്‍ഹിയില്‍ പുതിയ കേസെടുക്കുന്നതെന്നാണ് ഡല്‍ഹി പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചോദിച്ചിരുന്നത്. കോടതി നിര്‍ദേശിച്ചാല്‍ കേസെടുക്കുന്നതില്‍ വിമുഖത ഇല്ലെന്നും ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.