എണ്‍പതാം വയസ്സിലെ തൊഴിലന്വോഷന്‍ എന്നു വിളിച്ചു പരിഹസിച്ച കേന്ദ്ര ധനമന്ത്രി അരൂണ്‍ ജയ്റ്റലിക്കും മറുപടിയുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് രംഗത്ത്. എണ്‍പതാം വയസ്സിലും തൊഴില്‍ അന്വേഷിച്ചു നടക്കുന്നയാളായിരുന്നു താനെങ്കില്‍ അരൂണ്‍ ജയ്റ്റ്‌ലി തൊഴിലുന്നുമില്ലാതെ വീട്ടിലിരിക്കേണ്ടി വന്നേനെയെന്ന് യശ്വന്ത് സിന്‍ഹ വ്യക്തമാക്കി. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്കു വന്നയാളല്ല താന്‍. ഐ എ എസ് പദവി ഉപേക്ഷിച്ചാണ് താന്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. അതുകൊണ്ടു തന്നെ എണ്‍പതാം വയസ്സിലും ജോലി തേടി നടക്കേണ്ട കാര്യം തനിക്കില്ലെന്നും സിന്‍ഹ പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ ധനമന്ത്രി അരൂണ്‍ ജെയ്റ്റ്‌ലിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഒരു ദേശീയ മാധ്യമത്തില്‍ യശ്വന്ത് സിന്‍ഹ എഴുതിയ ലേഖനമാണ് ഇരുവരും തമ്മുലള്ള വാക്‌പോരിനു പിന്നില്‍.