ഗുജറാത്തിലെ സൂറത്ത് റെയില്‍വേ സ്റ്റേഷനില്‍ എല്‍ഇഡി സ്ക്രീനുകളില്‍ ജയ് ശ്രീറാം മെന്ന സന്ദേശം പ്രദര്‍ശിപ്പിച്ചതിനെ ചൊല്ലി വിവാദം. സ്റ്റേഷന് പുറത്ത് പ്രധാന കവാടത്തിന് സമീപമുള്ള സ്ക്രീനിലാണ് ഇത്തരത്തില്‍ ഒരു കാര്യം പ്രചരിച്ചത്. ജയ് ശ്രീറാം എന്ന സന്ദേശം പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തി.
ഇത് ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നതാണോ?, നിയമപരമാണോ എന്നായിരുന്നു കൂടുതല്‍ പേരും ചോദിക്കുന്നത്.
സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.