ന്യൂഡല്‍ഹി: കശ്മീര്‍ ഫയല്‍സ് സിനിമയെ പുകഴ്ത്താന്‍ പ്രധാനമന്ത്രിയടക്കം ബി.ജെ.പി നേതാക്കള്‍ മത്സരിക്കുന്നതിനിടെ സിനിമയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. കശ്മീര്‍ ഫയല്‍സ് ചരിത്രം വളച്ചൊടിച്ച് അക്രമവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ജയറാം രമേശ് പറഞ്ഞു. ചില സിനിമകള്‍ മാറ്റത്തിന് പ്രോത്സാഹനം നല്‍കും. എന്നാല്‍ കശ്മീര്‍ ഫയല്‍ വിദ്വേഷമാണ് പ്രചരിപ്പിക്കുന്നത്. സത്യം നീതിയിലേക്കും സമാധാനത്തിലേക്കും നയിക്കും. ചില അജണ്ടകള്‍ ചരിത്രത്തെ വളച്ചൊടിക്കാനും അക്രമം പ്രോത്സാഹിപ്പിക്കാനുമാണ് സഹായിക്കുക രമേശ് പറഞ്ഞു.