X

അച്ഛന്റെയും സഹപാഠികളുടെയും മുന്നില്‍ വച്ച് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ജയ്പൂര്‍: കയറിലൂടെ ഊര്‍ന്നിറങ്ങുന്നത് പരിശീലിക്കുന്നത് നോക്കിനില്‍ക്കെ കോേളജ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് താഴെ വീണ് കോളജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. അച്ഛന്റെയും സഹപാഠികളുടെയും മുന്നില്‍ വച്ചായിരുന്നു കോളജ് വിദ്യാര്‍ത്ഥിനിയുടെ ദാരുണാന്ത്യം സംഭവിച്ചത്. ജയ്പൂരിലെ ഇന്റര്‍നാഷണല്‍ കോളജ് ഫോര്‍ ഗേള്‍സിലെ വിദ്യാര്‍ത്ഥിയായ അദിതി സാംഗിയാണ് മരിച്ചത്.

അദിതിയുടെ അച്ഛന്‍ സുനില്‍ സാംഗി പര്‍വതാരോഹണത്തില്‍ പരിശീലകനാണ്. സുനില്‍ തന്റെ മകള്‍ പഠിക്കുന്ന കോളജിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയായിരുന്നു. കോളജ് കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് കയറുപയോഗിച്ച് ഊര്‍ന്നിറങ്ങുന്നതിനുള്ള പരിശീലനമാണ് നല്‍കിയത്. പരിശീലന പരിപാടി വിദ്യാര്‍ത്ഥികള്‍ വീഡിയോയില്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു. തന്റെ പരിശീലനം പൂര്‍ത്തിയാക്കിയ അദിതി കെട്ടിടത്തിന്റെ മുകളില്‍ തിരിച്ചെത്തി. സഹപാഠികളുടെ പരിശീലനം കാണുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.

വീഴ്ചയുടെ ദൃശ്യം പരിശീലനം പകര്‍ത്തിക്കൊണ്ടിരുന്ന കാമറയില്‍ പതിഞ്ഞു. അച്ഛനൊപ്പം പല കോളജുകളിലും അദിതി പരിശീലനത്തിന് പോയിട്ടുണ്ട്. പക്ഷേ അച്ഛനും കൂട്ടുകാര്‍ക്കും അദിതിയുടെ ദാരുണാന്ത്യത്തിനാണ് ഇന്ന് സാക്ഷികളാകേണ്ടിവന്നത്.

chandrika: