മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി വിഷയത്തിൽ സർക്കാർ നിർമ്മിച്ച വ്യാജ കണക്കുകൾക്കെതിരെ യാഥാർത്ഥ്യബോധത്തോടെയുള്ള കണക്ക് അവതരിപ്പിച്ചതിന്റെ പുറത്താണ് എം.എസ്.എഫ് നേതാക്കളെ വേട്ടയാടുന്നതെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, ജനറൽ സെക്രട്ടറി സി.കെ നജാഫ്, മലപ്പുറം ജില്ലാ ജന:സെക്രട്ടറി വി.എ വഹാബ്, എം എസ് എഫിന്റെ 12 സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ സമരങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ കാരണ ഞാൻ ഏഴ് ദിവസത്തേക്ക് റിമാന്റിലാണ്. കള്ള കേസുകൾ ചുമത്തിയാണ് പിണറായിയുടെ പോലീസ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ സമരങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കാൻ തന്നെയാണ് എം.എസ്.എഫിന്റെ തീരുമാനം. വരും ദിവസങ്ങളിൽ എം.എസ്.എഫ് സമരങ്ങൾ ശക്തമാക്കും. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും മലബാറിൽ യാത്ര ചെയ്യാൻ അനുവദിക്കാത്ത രീതിയിലാണ് ഞങ്ങൾ തുടർ സമരങ്ങൾ ആസൂത്രണം ചെയ്യുന്നത്.
അവസാനത്തെ പ്രവർത്തകനും ജയിലിൽ അടക്കുന്നത് വരെ സമര പ്രക്ഷോഭങ്ങൾ തുടരുമെന്ന് എം.എസ്.എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ഷറഫുദ്ദീൻ പിലാക്കൽ, പി.എ ജവാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.