X

‘ജയ് ഷാ ഇതുവരെ ക്രിക്കറ്റ് ബാറ്റ് കൈയിലെടുത്തിട്ടില്ല’; പക്ഷെ ക്രിക്കറ്റിന്റെ ചുമതലക്കാരനാണിപ്പോള്‍’: രാഹുല്‍ ഗാന്ധി

രാജ്യത്തെ മുഴുവന്‍ കാര്യങ്ങളും നിയന്ത്രിക്കുന്നതെന്ന് ആറോ ഏഴോ പേര്‍ ചേര്‍ന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജീവിതത്തില്‍ ഇതുവരെ ക്രിക്കറ്റ് ബാറ്റ് കയ്യിലെടുത്ത പരിചയം പോലുമില്ലാതിരുന്നിട്ടും ക്രിക്കറ്റ് കളിയുടെ മുഴുവന്‍ ചുമതലക്കാരനായി മാറിയത് ഇതുവഴിയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. അനന്ത്‌നാഗില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കവേയാണ് അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ യോഗ്യത രാഹുല്‍ ഉന്നയിച്ചത്.

‘രാജ്യത്തെ എല്ലാ ബിസിനസും മൂന്നോ നാലോ പേർക്ക് നൽകുകയാണ്. അമിത് ഷായുടെ മകൻ ജീവിതത്തിൽ ഒരിക്കലും ക്രിക്കറ്റ് ബാറ്റ് പിടിച്ചിട്ടില്ല. എന്നാൽ, അയാളിപ്പോൾ ക്രിക്കറ്റിന്റെ മൊത്തം ചുമതലക്കാരനായി മാറിയിരിക്കുകയാണ്. ആറോ ഏ​ഴോ ​​പേരാണ് രാജ്യത്തിന്റെ മുഴുവൻ കാര്യങ്ങളും നിയന്ത്രിക്കുന്നത്. രാജ്യത്തെ ജനങ്ങൾ ഒന്നുംമിണ്ടാതെ എല്ലാം സഹിച്ചുകൊള്ളുമെന്നാണ് അവർ ചിന്തിക്കുന്നത്’ -നിറഞ്ഞ കൈയടികൾക്കിടെ രാഹുൽ പറഞ്ഞു.

അമിത് ഷായുടെ മകൻ ജെയ് ഷാ കഴിഞ്ഞ ആഴ്ചയാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) ചെയർമാനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഗ്രെഗ് ബാർക്ലേക്കു പകരം ആ സ്ഥാനത്തെത്തിയ ജെയ് ഷാ ഡിസംബർ ഒന്നിന് ചുമതലയേൽക്കും. ഐ.സി.സി തലവനാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാകും ജെയ് ഷാ.

 

webdesk14: