മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തി മധ്യപ്രദേശ് ബി.ജെ.പി എം.എല്‍.എ രാജാസിങ്. ‘ജയ് ഭീം, ജയ് മീം’ എന്ന മുദ്രാവാക്യം രാജ്യത്തെ ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ഉപയോഗിക്കുന്നു എന്നായിരുന്നു രാജാസിങിന്റെ പ്രസ്താവന.
മധ്യപ്രദേശില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഹിന്ദു സമൂഹത്തെ തകര്‍ക്കാന്‍ ദളിതരെയും ഗോത്രവര്‍ഗക്കാരെയും ഹിന്ദുക്കളില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണെന്ന് ബി.ജെ.പി എം.എല്‍.എ ആരോപിച്ചത്. ‘ജയ് ഭീം, ജയ് മീം’ എന്ന മുദ്രാവാക്യം ഇതിനു വേണ്ടിയാണ് മറ്റു സമുദായക്കാര്‍ ഉപയോഗിക്കുന്നതിനും ബി.ജെ.പി എം.എല്‍.എ പറഞ്ഞു.
‘ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാന്‍, മുസ്ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിക്കണമെന്ന് അവരുടെ സമുദായത്തിലുള്ളവരെ പഠിപ്പിക്കുന്നു. അതിനായി ‘ജയ് ഭീം, ജയ് മീം’ മുദ്രാവാക്യം ഉപയോഗിച്ച് ഹിന്ദുക്കളെ വിഭജിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഹിന്ദു സമൂഹത്തെ തകര്‍ക്കാന്‍ എസ്.സി സമുദായത്തെ ഉപയോഗിക്കാനും ഞങ്ങളുടെ എസ്.ടി സഹോദരങ്ങളെ അകറ്റാനും അവര്‍ ആഗ്രഹിക്കുന്നു,’ എന്നായിരുന്നു രാജാസിങ് പറഞ്ഞത്.